For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Wednesday 21 January 2015

ജലസ്രോതസ്സുകള്‍ തേടി ഒരു യാത്ര

മൂന്ന്,നാല് ക്ലാസ്സുകളിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് ജലസ്രോതസ്സുകളെക്കുറിച്ച് മനസ്സിലാക്കാന്‍ ഫീല്‍ഡ് ട്രിപ്പ് നടത്തി.സമീപ പ്രദേശത്തുള്ള ബംബ്രാണ പുഴ,അണക്കെട്ട് എന്നിവയാണ് സന്ദര്‍ശിച്ചത്.ക്ലാസ്സ് മുറിയുടെ പുറത്തു ചെന്നുള്ള നേരിട്ടുള്ള പഠനം കുട്ടികള്‍ക്ക് പുതിയ അനുഭവമായി.പുഴക്കരയിലൂടെ സഞ്ചരിച്ച് അവിടെയുള്ള സസ്യങ്ങളേയും ജീവികളേയും കുറിച്ച് മനസ്സിലാക്കി.പരല്‍മീനുകള്‍,തുമ്പികള്‍,കൊക്ക്,മീന്‍കൊത്തി എന്നിവയെ കുട്ടികള്‍ നേരിട്ടു കണ്ടു.അണക്കെട്ട് നിര്‍മ്മിച്ച് ജലം സംഭരിക്കുന്നതും കൃഷി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതും കുട്ടികള്‍ നേരില്‍ കണ്ടു മനസ്സിലാക്കി.അദ്ധ്യാപകരായ ലത്തീഫ്.എം.,മൊയ്തിന്‍ ലത്തിഫ്,ഗുരുരാജ് എന്നിവര്‍ നേതൃത്വം നല്കി
പുഴക്കരയിലേക്ക് ഒരു യാത്ര

ജീവികള്‍ എന്തൊക്കെ?-ലത്തിഫ് മാസ്റ്റര്‍ വിശദീകരിക്കുന്നു

അണക്കെട്ടിന്റെ ഉപയോഗം

മീനുകള്‍ ഉണ്ടോ?

പരല്‍മീനുകള്‍ കൂട്ടത്തോടെ-ലത്തീഫ് മാസ്റ്ററുടെ വിശദീകരണം

ബംബ്രാണ അണക്കെട്ട്

ബംബ്രാണ(ഷിറിയ) പുഴ


1 comment:

  1. ഷീജ ടീച്ചർ എന്നും കുട്ടികൾക്ക് ആവേശം

    ReplyDelete