For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Friday 26 September 2014

മംഗള്‍യാന്‍ വിജയാഘോഷം

ഇന്ത്യയുടെ അഭിമാനമായ മംഗള്‍യാന്റെ ചരിത്ര വിജയം സ്കൂളില്‍ ആഘോഷിച്ചു.രാവിലെ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ലത്തീഫ് മാസ്റ്റര്‍ കാര്യങ്ങള്‍ വിശദീകരിച്ച.തുടര്‍ന്ന് ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തി.വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിച്ചു.
സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡില്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.


ശാസ്ത്ര ക്വിസ്സ് മത്സരം

ശാസ്ത്ര ക്വിസ്സ് സ്കൂള്‍ തല മത്സരം നടത്തി.നാലാം ക്ലാസ്സിലെ കുട്ടികള്‍ക്കാണ് മത്സരം നടത്തിയത്.ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് വളരെ പ്രയാസകരമായിരുന്നു.മുഹമ്മദ്.യു.എം.ഒന്നാം സ്ഥാനവും ഫാത്തിമത് ആഷിറ രണ്ടാം സ്ഥാനവും നേടി.

Saturday 20 September 2014

സ്കൂള്‍ വാഹനം ഉദ്ഘാടനം

ഇനി യാത്ര സ്വന്തം വാഹനത്തില്‍
ഉജാറുള്‍വാര്‍ സ്കൂളിന്റെ വാഹന സ്വപ്നം യാഥാര്‍ത്ഥ്യമായി.20-09-14  ശനിയാഴ്ച നടന്ന ചടങ്ങില്‍ മഞ്ചേശ്വരം എം.എല്‍.എ.ശ്രീ.അബ്ദുല്‍ റസാഖ്, പി.ടി.എ പ്രസിഡന്റിന് താക്കോല്‍ നല്‍കി വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.തുടര്‍ന്ന്  അദ്ദേഹം ബായ്ക്കട്ട വരെ വാഹനം ഓടിക്കുകയും ചെയ്തു.ചടങ്ങില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി താഹിറ ,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ഉളുവാര്‍,ശ്രീ മഞ്ചുനാഥ ആള്‍വ ,തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് മധുര വിതരണവും നടന്നു.
          2012-ലാണ് കുട്ടികളുടെ യാത്രാ സൗകര്യത്തിനു വേണ്ടി വാടകയ്ക്ക് ജീപ്പ് ഏര്‍പ്പെടുത്തിയത്.കുട്ടികളില്‍ നിന്ന് നാമ മാത്രമായ തുക വാങ്ങുകയും ബാക്കിവരുന്ന തുക പി.ടി.എ വഹിക്കുകയുമാണ് ചെയ്യുന്നത്.മാസം തോറും പതിനഞ്ചായിരത്തിലധികം രൂപ പി.ടി.എ ഇതിനു വേണ്ടി ചെലവാക്കുന്നുണ്ട്. എം.എല്‍.എ.ഫണ്ടില്‍ നിന്നാണ് സ്കൂളിന് വാഹനം അനുവദിച്ചത്.








സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം:-ബഹുമാനപ്പെട്ട മഞ്ചേശ്വരം എം.എല്‍.എ.ശ്രീ:അബ്ദല്‍ റസാഖ്




Thursday 18 September 2014

ബാലസഭ-സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്താനും പരിപോഷിപ്പിക്കാനും

action song-1std

English skit-4std

Group song-4std

Story telling-2std

Action song-1std

Speech-4std

Action song-1std

Rhyme-2std

പച്ചക്കറി വിത്ത് വിതരണം

സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് നിര്‍വഹിച്ചു


Friday 5 September 2014

സ്കൂളിന് സ്വന്തമായി വാഹനം

എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി വാഹനം