For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Saturday 4 October 2014

ഗാന്ധിസ്മൃതി ദിനാചരണം

രാവിലെ അസംബ്ലി ചേര്‍ന്ന് മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി.ഹെഡ്മിസ്ട്രസ്സ് .സി.എച്ച്. ഹേമലത ഗാന്ധിസ്മൃതി ദിനാചരണം ഉദ്ഘാടനം ചെയ്തു.ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചര്‍ വിശദീകരിച്ചു.തുടര്‍ന്ന് കുട്ടികള്‍ ഗാന്ധിജിയെക്കുറിച്ചുള്ള കൊച്ചു കവിതകള്‍ ചൊല്ലി.
            ഗാന്ധിജിയെക്കുറിച്ചുള്ള പ്രധാനപ്പെട്ടവിവരങ്ങളും ചിത്രങ്ങളും ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നു നടന്ന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്മിസ്ട്രസ്സ് നേതൃത്വം നല്‍കി. പി.ടി.എ.പ്രസിഡന്റിന്റെ വകയായി കുട്ടികള്‍ക്ക് ചായയും മധുര പലഹാരങ്ങളും നല്‍കി.








 

Friday 3 October 2014

'ഉണര്‍ത്ത് 'സാക്ഷരം സര്‍ഗാത്മക ക്യാമ്പ്

സാക്ഷരം സര്‍ഗാത്മക ക്യാമ്പ്  'ഉണര്‍ത്ത് 'സ്കൂളില്‍ നടത്തി.സാക്ഷരം പരിപാടിയില്‍ ഉള്‍പ്പെട്ട 25 കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തിയത്. ഏറെ ആഹ്ലാദത്തോടെയും ആവേശത്തോടെയുമാണ് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തത്.ഓരോ പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്താന്‍ അദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഷീജ,നിവേദിത; സര്‍ഗാത്മക നാടക പ്രവര്‍ത്തനങ്ങള്‍ക്ക് രത്ന, ഉഷ; വരയ്ക്കാം നിര്‍മിക്കാം പ്രവര്‍ത്തനങ്ങള്‍ക്ക് ലത്തീഫ്,മൊയ്തിന്‍ ലത്തിഫ്; നാടന്‍ കളികള്‍ക്ക് പ്രേമകുമാര്‍,ഹേമലത എന്നീ അദ്ധ്യാപകര്‍ നേതൃത്വം നല്‍കി.ഇടവേളകളില്‍ ലഘുഭക്ഷണമായി കുട്ടികള്‍ക്ക് ചായയും പലഹാരങ്ങളും നല്‍കി.ക്യാമ്പില്‍ രൂപപ്പെട്ട ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടത്തി.