For GPF credit slip click here. ഉജാറുള്‍വാര്‍- വിശേഷങ്ങള്‍.

Wednesday 21 January 2015

ജലസ്രോതസ്സുകള്‍ തേടി ഒരു യാത്ര

മൂന്ന്,നാല് ക്ലാസ്സുകളിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് ജലസ്രോതസ്സുകളെക്കുറിച്ച് മനസ്സിലാക്കാന്‍ ഫീല്‍ഡ് ട്രിപ്പ് നടത്തി.സമീപ പ്രദേശത്തുള്ള ബംബ്രാണ പുഴ,അണക്കെട്ട് എന്നിവയാണ് സന്ദര്‍ശിച്ചത്.ക്ലാസ്സ് മുറിയുടെ പുറത്തു ചെന്നുള്ള നേരിട്ടുള്ള പഠനം കുട്ടികള്‍ക്ക് പുതിയ അനുഭവമായി.പുഴക്കരയിലൂടെ സഞ്ചരിച്ച് അവിടെയുള്ള സസ്യങ്ങളേയും ജീവികളേയും കുറിച്ച് മനസ്സിലാക്കി.പരല്‍മീനുകള്‍,തുമ്പികള്‍,കൊക്ക്,മീന്‍കൊത്തി എന്നിവയെ കുട്ടികള്‍ നേരിട്ടു കണ്ടു.അണക്കെട്ട് നിര്‍മ്മിച്ച് ജലം സംഭരിക്കുന്നതും കൃഷി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതും കുട്ടികള്‍ നേരില്‍ കണ്ടു മനസ്സിലാക്കി.അദ്ധ്യാപകരായ ലത്തീഫ്.എം.,മൊയ്തിന്‍ ലത്തിഫ്,ഗുരുരാജ് എന്നിവര്‍ നേതൃത്വം നല്കി
പുഴക്കരയിലേക്ക് ഒരു യാത്ര

ജീവികള്‍ എന്തൊക്കെ?-ലത്തിഫ് മാസ്റ്റര്‍ വിശദീകരിക്കുന്നു

അണക്കെട്ടിന്റെ ഉപയോഗം

മീനുകള്‍ ഉണ്ടോ?

പരല്‍മീനുകള്‍ കൂട്ടത്തോടെ-ലത്തീഫ് മാസ്റ്ററുടെ വിശദീകരണം

ബംബ്രാണ അണക്കെട്ട്

ബംബ്രാണ(ഷിറിയ) പുഴ


ബുള്ളറ്റിന്‍ ബോര്‍ഡ്- പസ്സില്‍ 1 വിജയി

ബുള്ളറ്റിന്‍ ബോര്‍ഡ് പസ്സില്‍ മത്സരത്തിലെ ആദ്യത്തെ വിജയിക്കുള്ള സമ്മാനം അസംബ്ലിയില്‍ സമ്മാനിച്ചു.മൂന്നാംക്ലാസ്സിലെ ഉമറുല്‍ അന്‍സാഫ് ആണ് വിജയി.സീനിയര്‍ അസിസ്റ്റന്റ് രത്ന ടീച്ചര്‍ സമ്മാനം വിതരണം ചെയ്തു.
സമ്മാനദാനം

Tuesday 20 January 2015

റണ്‍ കേരള റണ്‍

ദേശീയ ഗെയിംസിന്റെ ആവേശവുമായി കേരളം ഒന്നടങ്കം പങ്കെടുത്ത കൂട്ടയോട്ടത്തില്‍ ഞങ്ങളും പങ്കാളികളായി.രാവിലെ കൃത്യം 10.30 ന് ഹെഡ്മിസ്ട്രസ്സ്  സി.എച്ച് ഹേമലത കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂള്‍ അങ്കണം മുതല്‍ ബത്തേരി ജംഗ്ഷന്‍ വരെയാണ് ഓടിയത്.പങ്കെടുത്ത എല്ലാവര്‍ക്കും രത്ന ടീച്ചറുടെ വീട്ടില്‍ വെച്ച് റിഫ്രെഷ്മെന്റ് നല്‍കി.
ഫ്ലാഗ് ഓഫ് :ഹെഡ്മിസ്ട്രസ്സ്

റണ്‍ കേരള റണ്‍

റണ്‍ കേരള റണ്‍

റിഫ്രെഷ്മെന്റ്



Saturday 17 January 2015

ഏകദിന പ്രവൃത്തി പരിചയ ക്യാമ്പ്



കുട്ടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായി സ്കൂളില്‍ ഏകദിന പ്രവൃത്തി പരിചയ ക്യാമ്പ് നടത്തി.3,4 ക്ലാസ്സിലെ കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തിയത്.ക്യാമ്പിന്  സ്കൂളിലെ അദ്ധ്യാപകനായ ഗുരുരാജ് നേതൃത്വം നല്‍കി. തോണി,പൂമ്പാറ്റ, പൂക്കള്‍,ഗ്രീറ്റിങ് കാര്‍ഡ് നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കി.
വരും ദിവസങ്ങളിലും പരിശീലനം തുടരും.ഒഴിവു സമയങ്ങളില്‍ പരിശീലനം നല്‍കാനാണ് തീരുമാനം.
ഏകദിന പ്രവൃത്തിപരിചയക്യാമ്പ്

ഗുരുരാജ് മാസ്റ്റര്‍ പരിശീലനം നല്‍കുന്നു

ഗ്രൂപ്പില്‍ നിര്‍ദ്ദേശം നല്‍കുന്നു.


പൂമ്പാറ്റ നിര്‍മാണം


ലത്തീഫ് മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കുന്നു.
ഗ്രീറ്റിങ് കാര്‍ഡുമായി മണികണ്ഠന്‍,സിനാന്‍,ഷാനിദ്


തോണി നിര്‍മാണം-മൊയ്തിന്‍ ലത്തീഫ്





കുട്ടികള്‍ തോണി നിര്‍മ്മിക്കുന്നു

കുട്ടികള്‍ തോണി നിര്‍മ്മിക്കുന്നു

ഉത്പന്നങ്ങളുമായി കുട്ടികള്‍

Thursday 15 January 2015

ബുള്ളറ്റിന്‍ ബോര്‍ഡ് ഉദ്ഘാടനം

സ്കൂള്‍ ഗ്രാന്റ് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ ബുള്ളറ്റിന്‍ ബോര്‍ഡിന്റെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി എച്ച്.ഹേമലത നിര്‍വഹിച്ചു.
വിജ്ഞാനപ്രദമായ വിവിധതരം കളികളും പ്രശ്നോത്തരികളുമാണ് കുട്ടികള്‍ക്കായി ഒരുക്കിയത്.ഭാഷ,ഗണിതം,പരിസരപഠനം,ഇംഗ്ലീഷ്,അറബിക് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും,കളികളും പ്രശ്നോത്തരികളുമാണ് ഉള്‍പ്പെടുത്തിയത്.ഉത്തരങ്ങള്‍ എഴുതിയിടാന്‍ സമ്മാനപ്പെട്ടിയും സ്ഥാപിച്ചു.ചോദ്യങ്ങള്‍ വായിക്കാനും ഉത്തരങ്ങള്‍ കണ്ടെത്താനും കുട്ടികള്‍ ഏറെ ആവേശത്തോടെ മത്സരിച്ചു.
ഉദ്ഘാടനം: ശ്രീമതി. ഹേമലത ടീച്ചര്‍

ബുള്ളറ്റിന്‍ ബോര്‍ഡ്

കുട്ടികള്‍ വിവരങ്ങള്‍ ശേഖരിക്കുന്നു

ഉത്തരങ്ങള്‍ സമ്മാനപ്പെട്ടിയിലേക്ക്

ഉത്തരങ്ങള്‍ സമ്മാനപ്പെട്ടിയിലേക്ക്