മൂന്ന്,നാല് ക്ലാസ്സുകളിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് ജലസ്രോതസ്സുകളെക്കുറിച്ച് മനസ്സിലാക്കാന്‍ ഫീല്‍ഡ് ട്രിപ്പ് നടത്തി.സമീപ പ്രദേശത്തുള്ള ബംബ്രാണ പുഴ,അണക്കെട്ട് എന്നിവയാണ് സന്ദര്‍ശിച്ചത്.ക്ലാസ്സ് മുറിയുടെ പുറത്തു ചെന്നുള്ള നേരിട്ടുള്ള പഠനം കുട്ടികള്‍ക്ക് പുതിയ അനുഭവമായി.പുഴക്കരയിലൂടെ സഞ്ചരിച്ച് അവിടെയുള്ള സസ്യങ്ങളേയും ജീവികളേയും കുറിച്ച് മനസ്സിലാക്കി.പരല്‍മീനുകള്‍,തുമ്പികള്‍,കൊക്ക്,മീന്‍കൊത്തി എന്നിവയെ കുട്ടികള്‍ നേരിട്ടു കണ്ടു.അണക്കെട്ട് നിര്‍മ്മിച്ച് ജലം സംഭരിക്കുന്നതും കൃഷി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതും കുട്ടികള്‍ നേരില്‍ കണ്ടു മനസ്സിലാക്കി.അദ്ധ്യാപകരായ ലത്തീഫ്.എം.,മൊയ്തിന്‍ ലത്തിഫ്,ഗുരുരാജ് എന്നിവര്‍ നേതൃത്വം നല്കി
| പുഴക്കരയിലേക്ക് ഒരു യാത്ര |
| ജീവികള്‍ എന്തൊക്കെ?-ലത്തിഫ് മാസ്റ്റര്‍ വിശദീകരിക്കുന്നു |
| അണക്കെട്ടിന്റെ ഉപയോഗം |
| മീനുകള്‍ ഉണ്ടോ? |
| പരല്‍മീനുകള്‍ കൂട്ടത്തോടെ-ലത്തീഫ് മാസ്റ്ററുടെ വിശദീകരണം |
| ബംബ്രാണ അണക്കെട്ട് |
| ബംബ്രാണ(ഷിറിയ) പുഴ |
