Thursday, 20 November 2014
Sunday, 16 November 2014
ശിശുദിനാഘോഷം
രാവിലെ നടന്ന അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.എച്ച്.ഹേമലത ശിശുദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ കൂട്ടുകാരെല്ലാം നെഹ്റു തൊപ്പിയും ധരിച്ചാണ് എത്തിയത്.ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ്സ് സംസാരിച്ചു.തുടര്‍ന്ന് ശിശുദിന ഗാനം കുട്ടികള്‍ പാടി.അതിനുശേഷം പ്രത്യേക ബാലസഭ നടത്തി.സാക്ഷരം കുട്ടികള്‍ക്കാണ് പരിപാടിയില്‍ മുന്‍ഗണന നല്‍കിയത്.വളരെയേറെ ആത്മവിശ്വാസത്തോടെയാണ് കുട്ടികള്‍ പരിപാടി അവതരിപ്പിച്ചത്.കഥ,പാട്ട്,പ്രസംഗം,സ്കിറ്റ്,ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
| തൊപ്പിയണിഞ്ഞ് ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ |
| ഹെഡ്മിസ്ട്രസ്സ് കുട്ടികളോട് സംസാരിക്കുന്നു |
| ബാലസഭ- സ്വാഗത ഗാനം |
| സ്കിറ്റ്-ഒടുക്കത്തെ നീരുറവ-സാക്ഷരം കുട്ടികള്‍ |
| കഥ പറയല്‍ - മുഹമ്മദ് കാമില്‍ |
| അഭിനയഗാനം - 4std കന്നഡ |
| പ്രസംഗം -മഹറൂഫ് 3rd std മലയാളം |
| ഗ്രൂപ്പ് ഡാന്‍സ് 4std കന്നഡ |
| സംഘഗാനം - റാബിയ,തന്‍വീറ,മുംതാസ് - 3rd mal |
| ഒപ്പന - 4std മലയാളം |
| സ്കിറ്റ് - ഇംഗ്ലീഷ്- മുഹമ്മദ്,ആഷിറ,ഷെഫീഖ് |
| rhyme - വരലക്ഷ്മി, ഗീതാലക്ഷ്മി |
| English speech - Manikantan 4std kan |
Saturday, 15 November 2014
രക്ഷാകര്‍തൃസംഗമം
പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ബാസ് അലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍,കുമ്പള സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ,യൂസുഫ് ഉളുവാര്‍ രക്ഷാകര്‍തൃസംഗമം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സുകള്‍ നടന്നു.
അനുയോജ്യമായ പഠന സാഹചര്യമൊരുക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ച് ലത്തീഫ് മാസ്റ്റര്‍,ശിശുസൗഹൃദ വിദ്യാലയത്തെക്കുറിച്ച് പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ബാസ് അലി,ക്ലീന്‍ സ്കൂള്‍ സ്മാര്‍ട്ട് സ്കൂള്‍ എന്ന വിഷയത്തില്‍ ഷീജ ടീച്ചര്‍,കന്നഡയില്‍ ഹേമലത ടീച്ചര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
സംഗമത്തില്‍ രക്ഷാകര്‍ത്താക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു.
| സ്വാഗതം : ഹെഡ്മിസ്ട്രസ്സ് |
| ഉദ്ഘാടനം : ശ്രീ.യൂസുഫ് ഉളുവാര്‍ |
| ക്ലാസ്സ് : ലത്തീഫ് മാസ്റ്റര്‍ |
| സദസ്സ് |
| ക്ലാസ്സ് : ശ്രീ : അബ്ബാസ് അലി |
| ക്ലാസ്സ് : ഷീജ ടീച്ചര്‍ |
| ലഘുഭക്ഷണം വിതരണം ചെയ്യുന്നു. |
| ലഘുഭക്ഷണം വിതരണം ചെയ്യുന്നു |
Friday, 14 November 2014
ദേശീയ പക്ഷി നിരീക്ഷണ ദിനം സ്കൂളില്‍ ആഘോഷിച്ചു.
നവംബര്‍ 12 - ദേശീയ പക്ഷിനിരീക്ഷണദിനം സ്കൂളില്‍ ആഘോഷിച്ചു.അസംബ്ലിയില്‍ ലത്തീഫ് മാസ്റ്റര്‍ ,സാലിം അലിയെ കുറിച്ചും പക്ഷിനിരീക്ഷണത്തെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് പക്ഷികളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം നടന്നു.വിവിധ തരം പക്ഷികള്‍,അവയുടെ വാസസ്ഥലം,കൂടു നിര്‍മാണം,ഇരതേടല്‍,മുട്ട വിരിയുന്നത്,കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് തുടങ്ങിയ വീഡിയോ, പക്ഷികളുടെ ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
മേളയിലെ വിജയികള്‍ക്ക് അഭിനന്ദനം
മഞ്ചേശ്വരം സബ്ജില്ലാതല ശാസ്ത്ര - ഗണിതശാസ്ത്ര മേളയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ഹേമലത ടീച്ചര്‍ മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
| ഗണിത ശാസ്ത്രമേളയില്‍ L.P. വിഭാഗം പസ്സില്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സുലൈക്കത് തന്‍വീറ. |
| പ്രവൃത്തി പരിചയമേളയില്‍ L.P വിഭാഗം അഗര്‍ബത്തി നിര്‍മാണം -രണ്ടാം സ്ഥാനം നേടിയ മറിയമ്മത് നസ്റീന |
Saturday, 4 October 2014
ഗാന്ധിസ്മൃതി ദിനാചരണം
രാവിലെ അസംബ്ലി ചേര്‍ന്ന് മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി.ഹെഡ്മിസ്ട്രസ്സ് .സി.എച്ച്. ഹേമലത ഗാന്ധിസ്മൃതി ദിനാചരണം ഉദ്ഘാടനം ചെയ്തു.ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചര്‍ വിശദീകരിച്ചു.തുടര്‍ന്ന് കുട്ടികള്‍ ഗാന്ധിജിയെക്കുറിച്ചുള്ള കൊച്ചു കവിതകള്‍ ചൊല്ലി.
ഗാന്ധിജിയെക്കുറിച്ചുള്ള പ്രധാനപ്പെട്ടവിവരങ്ങളും ചിത്രങ്ങളും ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നു നടന്ന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്മിസ്ട്രസ്സ്
നേതൃത്വം നല്‍കി. പി.ടി.എ.പ്രസിഡന്റിന്റെ വകയായി കുട്ടികള്‍ക്ക് ചായയും
മധുര പലഹാരങ്ങളും നല്‍കി.
Friday, 3 October 2014
'ഉണര്‍ത്ത് 'സാക്ഷരം സര്‍ഗാത്മക ക്യാമ്പ്
സാക്ഷരം സര്‍ഗാത്മക ക്യാമ്പ് 'ഉണര്‍ത്ത് 'സ്കൂളില്‍ നടത്തി.സാക്ഷരം പരിപാടിയില്‍ ഉള്‍പ്പെട്ട 25
കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തിയത്. ഏറെ ആഹ്ലാദത്തോടെയും
ആവേശത്തോടെയുമാണ് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തത്.ഓരോ
പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്താന്‍
അദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക്
ഷീജ,നിവേദിത; സര്‍ഗാത്മക നാടക പ്രവര്‍ത്തനങ്ങള്‍ക്ക് രത്ന, ഉഷ; വരയ്ക്കാം
നിര്‍മിക്കാം പ്രവര്‍ത്തനങ്ങള്‍ക്ക് ലത്തീഫ്,മൊയ്തിന്‍ ലത്തിഫ്; നാടന്‍
കളികള്‍ക്ക് പ്രേമകുമാര്‍,ഹേമലത എന്നീ അദ്ധ്യാപകര്‍ നേതൃത്വം
നല്‍കി.ഇടവേളകളില്‍ ലഘുഭക്ഷണമായി കുട്ടികള്‍ക്ക് ചായയും പലഹാരങ്ങളും
നല്‍കി.ക്യാമ്പില്‍ രൂപപ്പെട്ട ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടത്തി.
Subscribe to:
Posts (Atom)

