Thursday, 19 February 2015
Monday, 2 February 2015
Metric Days
ഞങ്ങളുടെ സ്കൂളില്‍ മെട്രിക് ദിനങ്ങളുടെ ഭാഗമായി നടന്ന ബാഡ്ജ് നിര്‍മാണം, സ്കെയില്‍ നിര്‍മാണം, ക്ലോക്ക് നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളില്‍ പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികളടക്കം ആവേശപൂര്‍വം പങ്കെടുത്തു.പരിശീലന പരിപാടിക്ക് അധ്യാപകരായ ഉഷ,മൊയ്തീന്‍ ലത്തീഫ്,ലത്തീഫ്,ഗുരുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
| സ്കെയില്‍ നിര്‍മാണം |
| ബാഡ്ജ് നിര്‍മാണം |
| മെട്രിക് ക്ലോക്ക് |
Wednesday, 21 January 2015
ജലസ്രോതസ്സുകള്‍ തേടി ഒരു യാത്ര
മൂന്ന്,നാല് ക്ലാസ്സുകളിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് ജലസ്രോതസ്സുകളെക്കുറിച്ച് മനസ്സിലാക്കാന്‍ ഫീല്‍ഡ് ട്രിപ്പ് നടത്തി.സമീപ പ്രദേശത്തുള്ള ബംബ്രാണ പുഴ,അണക്കെട്ട് എന്നിവയാണ് സന്ദര്‍ശിച്ചത്.ക്ലാസ്സ് മുറിയുടെ പുറത്തു ചെന്നുള്ള നേരിട്ടുള്ള പഠനം കുട്ടികള്‍ക്ക് പുതിയ അനുഭവമായി.പുഴക്കരയിലൂടെ സഞ്ചരിച്ച് അവിടെയുള്ള സസ്യങ്ങളേയും ജീവികളേയും കുറിച്ച് മനസ്സിലാക്കി.പരല്‍മീനുകള്‍,തുമ്പികള്‍,കൊക്ക്,മീന്‍കൊത്തി എന്നിവയെ കുട്ടികള്‍ നേരിട്ടു കണ്ടു.അണക്കെട്ട് നിര്‍മ്മിച്ച് ജലം സംഭരിക്കുന്നതും കൃഷി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതും കുട്ടികള്‍ നേരില്‍ കണ്ടു മനസ്സിലാക്കി.അദ്ധ്യാപകരായ ലത്തീഫ്.എം.,മൊയ്തിന്‍ ലത്തിഫ്,ഗുരുരാജ് എന്നിവര്‍ നേതൃത്വം നല്കി
| പുഴക്കരയിലേക്ക് ഒരു യാത്ര |
| ജീവികള്‍ എന്തൊക്കെ?-ലത്തിഫ് മാസ്റ്റര്‍ വിശദീകരിക്കുന്നു |
| അണക്കെട്ടിന്റെ ഉപയോഗം |
| മീനുകള്‍ ഉണ്ടോ? |
| പരല്‍മീനുകള്‍ കൂട്ടത്തോടെ-ലത്തീഫ് മാസ്റ്ററുടെ വിശദീകരണം |
| ബംബ്രാണ അണക്കെട്ട് |
| ബംബ്രാണ(ഷിറിയ) പുഴ |
Subscribe to:
Posts (Atom)
